Profile avatar
aarpees.bsky.social
He/him. Books, Movies, Cycling. No to Hate politics. English/Malayalam.
769 posts 104 followers 54 following
Prolific Poster
Conversation Starter

ഈ നീലാകാശത്തിലെ താരങ്ങളേ, കാറൊഴിഞ്ഞിട്ട് കാണാം.

In person, 'been around an year at least since I saw/heard a train the last time.

People like me can post the top-right corner of the screenshot of the ebook they read. ;)

Will be idle here until I get over a trap I made for myself. :/

I'd love to be Demi Moore. I would never tire of introducing my partner. "Hi, I'm Demi. This is my other half."

#Wordle 1,354 3/6 ⬛⬛⬛⬛🟨 ⬛⬛🟩🟩⬛ 🟩🟩🟩🟩🟩

പെട്രിച്ചോറെന്ന് വായിച്ചേക്കാം, എന്നാലേ അതിനൊരു (മലയാള)മണ്ണിന്റെ മണം കിട്ടൂ.

#Wordle 1,353 4/6 ⬛⬛⬛⬛🟩 ⬛⬛⬛🟨🟩 🟩⬛🟩🟩🟩 🟩🟩🟩🟩🟩

#Wordle 1,350 5/6 ⬛⬛⬛⬛⬛ ⬛⬛⬛🟨⬛ 🟨⬛⬛⬛⬛ 🟩🟩⬛⬛🟩 🟩🟩🟩🟩🟩

#Wordle 1,349 6/6 ⬛⬛🟨⬛⬛ ⬛⬛⬛🟩🟩 ⬛⬛⬛🟩🟩 ⬛⬛🟨🟩🟩 🟩🟩⬛🟩🟩 🟩🟩🟩🟩🟩

ഇവിടെ എല്ലാരും എന്നും ഏതേലും നേരത്ത് എന്തേലുമൊക്കെ എഴുതണേ മലയാളത്തിൽ.. ഇപ്പോ മലയാളം കാണാൻ നീലാകാശം ഫീഡെടുക്കണം, അതിലാണേൽ നിറയെ പരസ്യം/വാർത്തയൊക്കെ കൊണ്ടു തള്ളുന്ന താനേമിണ്ടികളും വേറോരോ കുണ്ടാമണ്ടികളും!

#Wordle 1,348 6/6 ⬛🟨🟩⬛⬛ ⬛⬛🟩🟩⬛ ⬛⬛🟩🟩⬛ ⬛⬛🟩🟩⬛ 🟨⬛🟩🟩⬛ 🟩🟩🟩🟩🟩

#Wordle 1,347 5/6 ⬛🟩⬛⬛⬛ ⬛🟩⬛⬛⬛ ⬛🟩⬛⬛🟨 🟩🟩🟨⬛⬛ 🟩🟩🟩🟩🟩

നീലാകാശം ഫീഡിൽ നിറയെ സ്കാമിൻ തെങ്ങോല!

ഭരണത്തിൽ എളയോൻ മുഷ്ക്. അപ്പോ മൂത്തോൻ?

കുറച്ച് ചിന്തിക്കുന്നോരാണേൽ സെലിബ്രിറ്റി ആവാത്തതാണ് നല്ലത്. ചില മഹാന്മാർ ജനത്തിന്റെ ശ്രദ്ധ നിലവിലെ പ്രശ്നങ്ങളിൽ നിന്നും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും വഴി തിരിച്ചു വിടാൻ വേണ്ടി എവിടേം തൊടാത്ത ഓരോ സാമൂഹ്യനന്മ ചാലഞ്ച് സ്കീമുമായി വരും, നിങ്ങളെ ചാലഞ്ച് ചെയ്യും. ഏറ്റെടുത്തില്ലേൽ നിങ്ങളു സാമൂഹ്യവിരുദ്ധരാവും, ഏറ്റെടുത്താൽ ഇവന്മാരുടെ കൺകെട്ടിനു കൂട്ടു നിന്നേന്റെ കുറ്റബോധവും കിട്ടും! ഫൊണ്ണത്തടി ആണത്രേ രാജ്യം ഇപ്പോ നേരിടുന്ന അടിയന്തരപ്രശ്നം!

വെഞ്ഞാറമൂട് ഒരു പയ്യൻ സ്വന്തം ഉമ്മുമ്മ അടക്കം 4 ബന്ധുക്കളേയും കാമുകിയേയും കൊലപ്പെടുത്തിയ വാർത്ത വെച്ച് കുറ്റം സിനിമയിൽ ചാരണോ വീഡിയോ ഗെയിമിലോ മൊബൈലിലോ വെക്കണോ അതോ മയക്കുമരുന്നിനെ പ്രതിയാക്കണോ തലമുറയുടെ മൂല്യച്യുതിയാണോ എന്നൊക്കെ സംശയിച്ചു നിൽക്കുന്ന സമൂഹമെന്ന *മക്കളേ, നിങ്ങളുടെ കയ്യിലും പുരണ്ടിട്ടുണ്ട് ആ ചോര. കുറ്റം ചാരാൻ മ്യൂസിക്കൽ ചെയർ കളിക്കാതെയും ടോസിട്ട് നോക്കാതെയും വൈകാരികമാക്കി മുതലെടുക്കാതെയും സ്വന്തം കയ്യിലെ ചോരപ്പാടിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്ക്!

രണ്ടാഴ്ച മുമ്പോ മറ്റോ ആണ് ആഴ്ചപ്പതിപ്പിൽ ഷബിതയുടെ "ഉടുമ്പെന്ന ഉപമ" വായിച്ചത്. തലയ്ക്കടിയേറ്റ പോലെ ആയിരുന്നു, എഫ്ബിയിൽ അവരത് ഷെയർ ചെയ്ത പോസ്റ്റിനു കീഴെ നല്ല അഭിപ്രായം പറയണമെന്ന് കരുതി. എന്നാലിപ്പോഴത്തെ അവസ്ഥയിൽ അതിനെപ്പറ്റി ഒരഭിപ്രായവും അവിടെ പറയാൻ പറ്റില്ല എന്നത് ആ കഥയിലെ സന്ദർഭത്തിന്റെ തന്നെ മറ്റൊരു "സാധ്യത"യാണ്. വരുമാനത്തിന്റെ ഉറവ വറ്റുന്ന ഏതൊരാണും അയാൾ മറ്റെന്തൊക്കെ ചെയ്യുന്നുണ്ടേലും അള്ളിപ്പിടിച്ചിരിക്കുന്ന ഉടുമ്പായി ഉപമിക്കപ്പെടാമെന്ന സാധ്യത.

നികുതി കൃത്യമായും കുറച്ചു കൂടുതലായിട്ടാണേലും പിരിച്ചെടുത്താൽ മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ എന്ന് ധനമന്ത്രിയെ സ്നേഹപൂർവം ഓർമിപ്പിക്കാനായി മുഖ്യമന്ത്രി പാടിയ പാട്ടേത്? കണ്മണി നീയെൻ കരം പിരിച്ചാൽ കണ്ണുകളെന്തിനു വേറെ.. എനിയ്ക്ക് കണ്ണുകളെന്തിനു വേറെ..

ഒന്ന് തിരക്കൊഴിഞ്ഞപ്പോ വിം വെൻഡേർസിന്റെ ചിത്രം "നിരത്തിലെ രാജാക്കന്മാർ" കണ്ടു തീർത്തു. വ്യക്തിപരമായി സ്പർശിക്കുന്ന ചിലത് രണ്ട് പ്രധാനകഥപാത്രങ്ങളിലും ഉണ്ടായിരുന്നു. പിന്നെ പലതും പ്രതീകാത്മകമാണെന്നും തോന്നുന്നുണ്ട്. രണ്ടിനെപ്പറ്റിയും ഇരുന്നൊന്ന് ആലോചിച്ച് എവിടേലും എഴുതിവെക്കണം.

കയ്പുള്ള ജീവിതാനുഭവങ്ങൾ പലതും പിന്നീട് ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞ് പറഞ്ഞു കേൾക്കുമ്പോഴേ ആൾക്കാർക്ക് മതിപ്പ് തോന്നുകയുള്ളൂ. പരാജിതർ എന്ത് സങ്കടം പറഞ്ഞാലും അതൊക്കെ ഒഴിവുകഴിവുകളെന്നോ ന്യായീകരണമെന്നോ കള്ളക്കഥയെന്നോ ഒക്കെ തോന്നാനാണു സാധ്യത കൂടുതൽ.

ഹെന്റെ നീലാകാശമേ! വല്ല നിവൃത്തിയുമുണ്ടേൽ മുടക്കാത്ത വേഡ്‌ൽ പോലും മുടക്കിയത്ര എൻഗേജ്‌ഡ് ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ച (അതോ അതിലും അധികമായോ?).

ഹെന്റെ നീലാകാശമേ.. (ബഷീർ എഴുതി ഷീല ഉറക്കെ വായിക്കുന്ന അതേ ടോണിൽ)

#Wordle 1,346 4/6 ⬛⬛⬛⬛⬛ 🟨🟩⬛⬛🟩 ⬛🟩🟩🟩🟩 🟩🟩🟩🟩🟩

മലയാളമാധ്യമങ്ങൾ ഏറ്റവുമധികം തെറ്റിച്ച് ക്വോട്ട് ചെയ്തിട്ടുള്ള രാഷ്ട്രീയനേതാവ് എന്ന ഗിന്നസ് പുരസ്കാരം ശശി തരൂരിനു തന്നെ.

"മാവിൻ കാ" ലോപിച്ചാണ് മാങ്ങ ഉണ്ടായതെന്നൊരു തിയറിയുണ്ട് എന്റെ കയ്യിൽ. അത് നിങ്ങളംഗീകരിച്ചാലും ഇല്ലേലും മാങ്ങ എന്ന് പറഞ്ഞാൽ തന്നെ കായാണ്, പിന്നെ ഇവരൊക്കെ "മാങ്ങാക്കാ" എന്ന് എടുത്ത് പറയുന്നത് എനിക്കംഗീകരിക്കാനാവില്ല. (മാംഗാ ആരാധകർ ദയവായി ക്ഷമിക്കുക, ഈ ചളി എനിക്ക് തടഞ്ഞ് നിർത്താനായില്ല).

Each #firefox update somehow affects my ability to take SS from movie streaming platforms. Earlier it was enough to turn off hardware acceleration, now I need to turn off more options! Anyway, now I've reclaimed that ability, until the next update of course!

ഒരു കാര്യം എളുപ്പത്തിൽ ചെയ്തു കിട്ടിയാൽ സമയം ലാഭിക്കാമല്ലോ എന്ന് കരുതി ചാറ്റ് ജിപിറ്റിയോട് ചോദിച്ചു, ഉത്തരം കിട്ടാൻ വേണ്ട ഡീറ്റയിൽസ് ഒക്കെ കൊടുത്തു. കൊടുത്ത ലിങ്കൊക്കെ നോക്കിയാണ് എന്ന് അഭിനയിച്ച് കൊണ്ട് ആദ്യമേ തയ്യാറാക്കി വെച്ച മറുപടി തന്ന് പറ്റിച്ചു. അരമണിക്കൂർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും കുലുക്കമില്ല. Now I know where that G in ChatGPT comes from: Georgootty of #Drishyam!! ഇനി മുതൽ നീ ചാറ്റ് ജോർജൂട്ടി!

Be it Germany or anywhere else in the world, be it today or tomorrow, use the power of elections to defeat the return of oppressing **Führer**(s)! Let us reuse their empty heads like this or as ashtrays or something like that. Shot from #WimWender 's #KingsOfTheRoad.

#Wordle 1,343 3/6 🟩⬛⬛⬛⬛ 🟩🟩🟩⬛⬛ 🟩🟩🟩🟩🟩

Calling a sheep Ram and a crow Raven.. how blasphemous English is! Go avenge it Sanskrit.

അമീറിക്ക ഗൾഫിൽ പോയ് പണക്കാരനായ വിവരമറിഞ്ഞ ട്രമ്പേട്ടൻ മൂപ്പരെ ആദരിയ്ക്കാനായ് മാപ്പിൽ പേരു ചേർത്തു: ഗൾഫ് ഓഫ് അമീറിക്ക. അതു പോലെ പണക്കാരെ ആദരിക്കാൻ പഠിക്കണം മിഷ്ടർ.

ഒരാവശ്യവുമില്ലാതെ ആളു കൂടുന്നിടത്തൊക്കെ ആനയെ എഴുന്നള്ളിച്ച് കൊണ്ടുവരിക, എന്നിട്ട് അതിന്റെ തൊട്ടടുത്ത് വെച്ച് പടക്കം പൊട്ടിക്കുക. എന്തൊക്കെ വിനോദങ്ങളാണ് മനുഷ്യർക്ക്! അതൊന്ന് ഈച്ചയെ തെളിക്കാൻ തുമ്പിക്കൈ വീശിയാൽ കാഞ്ഞു പോകാവുന്ന വലുപ്പമേ നമുക്കുള്ളൂ എന്ന ബുദ്ധിയെങ്കിലും!