ചികിത്സ ചിലവ് താങ്ങാനാവാതെ വരുമ്പോൾ അങ്ങനെ ആവും. ഇപ്പോ തന്നെ ഗവ ഹോസ്പിറ്റലുകളിൽ ഒക്കെ നല്ല തിരക്കാണല്ലോ. ഇനി മെഡിക്കല്‍ കോളേജ് ഒക്കെ റഫറൽ സിസ്റ്റത്തിലേക്ക് കൊണ്ട് വരണം എന്ന ചർച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
പ്രശ്നം ബിസിനസ് സൈഡാണ്. സർക്കാർ പൂർണമായും ഇതിൽ നിന്ന് പിന്മാറണം, ഹെൽത് ഇൻഷുറൻസ് നിർബന്ധം/വ്യാപകം ആക്കണം ഈ രണ്ട് ആവശ്യങ്ങളും ഘട്ടം ഘട്ടമായി നടത്തി എടുക്കുന്നുണ്ട്. അതിനൊപ്പം ചെലവ് കൂടിക്കൂടി വരും, ആർക്കും ഒന്നും എളുപ്പത്തിൽ നടക്കാത്ത സ്ഥിതിയും വരും.
ഡബിൾ സ്റ്റാൻഡ് ഉണ്ട് ആൾക്കാരിൽ. സർക്കാർ എല്ലാറ്റിൽ നിന്നും മാറി നിൽക്കണം എന്ന് പറയുന്നവർ തന്നെ താങ്ങാനാവാത്ത ചികിത്സ ചിലവിനെക്കുറിച്ച് വേവലാതി പെടുന്നതും കാണാം.
Comments