Profile avatar
bluesrank.bsky.social
കോടീശ്വരന്മാർ സസൂക്ഷ്മം വീക്ഷിക്കുന്ന അക്കൗണ്ട്. ജാഗരൂകൻ മനസ്സിൽ തോന്നുന്നത് പങ്ക് വെക്കാൻ ഒരിടം.
528 posts 98 followers 90 following
Regular Contributor
Active Commenter

ഇന്ന് ലോക കേൾവി ദിനം.

ഞായറാഴ്ച ഉച്ചക്ക് ശേഷം ഒന്ന് ഫ്രീ ആയി ഇരുന്ന് സ്നേഹം കൈമാറാം എന്ന് കരുതിയാൽ അപ്പോൾ തന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ഫോൺ ചെയ്യണം.

ഏപ്രിൽ ഒന്ന് മുതൽ ബെംഗളൂരുവിൽ നിന്ന് സ്കീറ്റാം എന്നാണ് തീരുമാനം. ബെംഗളൂരു…… ഐ ആം കമിംഗ്……

സോഷ്യൽ മീഡിയയിൽ ചൊറി കമന്റ് ഇടുന്ന ഒരു സ്റ്റാർട്ടപ്പ് തുടങ്ങണം. കേരളത്തിൽ നല്ല വരുമാനം ഉണ്ടാക്കാം.

ഹോസ്പിറ്റലും സിറ്റി ക്ലിനിക്കും ഞാൻ തന്നെ അറ്റൻഡ് ചെയ്യണം. ഞാൻ യന്തിരൻ ഒന്നുമല്ല എന്ന് പറഞ്ഞു മാനേജറിനോട്.

അമേരിക്ക നാട് കടത്തിയ ലിസ്റ്റിൽ ദക്ഷിണേന്ത്യയിൽ നിന്ന് ആരും ഇല്ല. ലിസ്റ്റിന്റെ താഴെ നോർത്ത് ഇന്ത്യക്കാരെ കളിയാക്കുന്ന കാഴ്ച. എജ്യുക്കേഷൻ സാർ, 100% ലിറ്ററസി സാർ എന്നും പറഞ്ഞു കുറെ കണ്ടു. അത് മലയാളികൾ ആവാതിരിക്കാൻ വഴിയില്ല.

കേരളത്തിലെ റെയിൽവേ സ്റ്റേഷനും നാഷണൽ ഹൈവേയും നന്നായി വരുന്നുണ്ട് എന്ന് പറഞ്ഞതിനാണ് എന്നെ സംഘി ആക്കിയത്. കേരളത്തിലെ ഹോസ്പിറ്റൽ, സ്റ്റേറ്റ് റോഡ്, സ്കൂൾ ഒക്കെ മെച്ചപ്പെടുന്നുണ്ട് എന്ന് പറഞ്ഞപ്പോ കമ്മി ആക്കി. നല്ലത് കണ്ടാൽ അംഗീകരിക്കുന്നത് നല്ല കാര്യമല്ല, ഏതേലും പാർട്ടി ചാപ്പ കിട്ടും. ഈ ചാപ്പയടിക്കുന്നതിൽ കേരളത്തിൽ അന്തമായ രാഷ്ട്രീയം ആണ് ഏറ്റവും പ്രശ്നം എന്ന് പറയുന്ന ആൾക്കാരും ഉണ്ട് എന്നത് മറ്റൊരു കാര്യം.

ഹോസ്പിറ്റൽ ഹെഡ് ആരെയെങ്കിലും വഴക്ക് പറയുന്നുണ്ടെങ്കിൽ സിസി ടിവി ക്യാമറയുടെ മുന്നിൽ കൊണ്ട് നിർത്തും. പറയുന്നത് തെറി ആണെങ്കിലും ചിരിച്ചു കൊണ്ട് വളരെ മാന്യമായ രീതിയിൽ ആവും പറയുക. ക്യാമറ വോയ്സ് റെക്കോർഡ് ഉള്ളത് കൊണ്ട് ഇനി എങ്ങാൻ കംപ്ലൈന്റ്റ് കൊടുത്താൽ അയാളുടെ കയ്യിൽ തെളിവ് ഉണ്ട്.

വലന്റൈൻസ് ഡേ ആണെന്നത് മറന്നു പോയി. വൈഫ് മെസ്സേജ് അയച്ചപ്പോൾ ആണ് ഓർത്തത്. എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പരിഭവങ്ങൾ ഒന്നുമില്ലാതെ അവൾ വിഷ് ചെയ്തു.

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ഹാസനിൽ പോവാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി രാത്രി 11 മണിക്ക് ഹാസനിൽ എത്തി. വഴിയിൽ ഗോൾഡൻ ടെമ്പിൾ കണ്ടു, ഇടയ്ക്ക് മടിക്കേരി വച്ച് നല്ല പോർക്ക് കഴിച്ചു. മൈസൂർ കെആർഎസിൽ ഒന്ന് കയറി നേരെ ഹാസനിലേക്ക്. ഹാസൻ ഒരു കിടു സ്ഥലമാണ്, രണ്ട് ദിവസം അവിടെ കറങ്ങി തിരിച്ച് വീട്ടിലേക്ക് പോയി. ഇപ്പോഴും സമയം കിട്ടിയാൽ ഞാൻ പോവുന്ന സ്ഥലം ആണ് ഹാസൻ.

ഇഷ്ടപ്പെട്ടു, ആ ലിസ്റ്റ് പബ്ലിക് ഡൊമൈനിൽ വരിക കൂടിയാണെങ്കിൽ വളരെ നല്ലതായിരിക്കും. മലയാളികൾ അഭിമാനം വിട്ട് കളിക്കാൻ അത്ര തൽപരർ അല്ല.

രാവിലെ വരുമ്പോൾ ആർടിഒ വണ്ടി നടുറോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ ഫോണും ചെയ്തോണ്ട് ഇരിപ്പാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ. ഇതൊക്കെ കണ്ടാൽ പൊതുജനങ്ങൾക്ക് കംപ്ലൈന്റ്റ് ചെയ്യാൻ ഒരു വ്യവസ്ഥ ഉണ്ടാക്കണം. എന്നിട്ട് മിനിമം ഒരു ഡിസ്മിസൽ എങ്കിലും കൊടുക്കാൻ ഉള്ള നിയമം വരണം.

ഒരു മുച്ചിലോട്ടിൽ തെയ്യത്തിന്റെ ഒരു പ്രതിമ ഉണ്ടാക്കി വെച്ചിട്ട് അതിന്റെ അടുത്തായി കളഭവും വെള്ളവും വെച്ച്. ആൾക്കാർ ആ വെള്ളത്തിൽ കൊണ്ട് പോയി പൈസ ഇടാൻ തുടങ്ങി. അവസാനം സംഘാടകർ വെള്ളം എടുത്ത് മാറ്റി. ഈ വെള്ളത്തിലേക്കാണ് നോട്ട് അടക്കം ഇടുന്നത്. അത് പൊതിർന്ന് പോവും എന്ന ബോധം പോലും ഇവിടുള്ള ജനങ്ങൾക്കില്ലേ 😬

ഈയിടെ ആയി ഡാറ്റ വളരെ പെട്ടെന്ന് തന്നെ തീർന്നു പോവുന്നുണ്ട്. 2 ജിബി ഒക്കെ ഉച്ച ആവുമ്പോഴേക്കും തീരും. മുന്നെ ഒക്കെ തീരാരെ ഇല്ലായിരുന്നു. ഈ എയർടെൽ ഇനി ഡാറ്റ മുക്കുന്നുണ്ടോ ആവോ.

കേരളത്തിലെ പോലെ ഇത്ര മാത്രം ഗ്രാജ്വേറ്റ്സും പോസ്റ്റ് ഗ്രാജ്വേറ്റ്സും ഉള്ള സ്ഥലങ്ങൾ വളരെ കുറവായിരിക്കും.

നമ്മൾ പഠിക്കുമ്പോൾ കോളേജിൽ ഫോൺ കണ്ടാൽ പിടിച്ച് എടുക്കുന്ന പരിപാടി ഉണ്ടായിരുന്നു. പിന്നെ അത് കിട്ടണമെങ്കിൽ വൻ കടമ്പ തന്നെ കടക്കണം. ആ സ്ഥാനത്ത് ഇന്ന് ഒരു മണിക്കൂർ ക്ലാസ്സിൽ 20 മിനുട്ട് കഴിഞ്ഞാൽ 2 മിനുട്ട് സോഷ്യൽ മീഡിയ ബ്രേക്ക് കൊടുക്കുന്ന നിലയിൽ എത്തി. പിന്നെ ഒരു സിമ്പിൾ ഗെയിം കൂടി കളിച്ച് 5 മിനുട്ട് കഴിഞ്ഞ് ക്ലാസ് തുടങ്ങും.

ഏത് തട്ടിപ്പിലും പോയി വീഴാനുള്ള മലയാളികളുടെ കഴിവിനെ പറ്റി ഒരു പഠനം നടത്തിയാലോ എന്നാണ്. ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ഇങ്ങനെ മണ്ടത്തരങ്ങളിൽ എങ്ങനെ പോയി വീഴുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്.

ഡൽഹി ഭരണം ബിജെപി പിടിച്ചു. അടുത്ത തവണ രാജ്യം പിടിക്കാനുള്ള തന്ത്രങ്ങൾ ഇപ്പോൾ തന്നെ അവർ തുടങ്ങിയിട്ടുണ്ടാവും. ബാക്കി പാർട്ടികൾ ഒക്കെ ചിന്തിച്ച് തുടങ്ങുമ്പോഴേക്കും അവർ ലക്ഷ്യ സ്ഥാനത്തിന് അടുത്ത് എത്തിയിട്ടുണ്ടാവും. ആകെ പാളിയത് കഴിഞ്ഞ ഇലക്ഷൻ ആണ്.

ഒരു പുസ്തകം റെഫർ ചെയ്യാനും അതിൽ നിന്ന് നമുക്ക് വേണ്ട ഭാഗം വായിക്കാനും ഒക്കെ പിജി കഴിഞ്ഞ ഒരാൾക്ക് അറിയുന്നില്ല എന്ന് പറഞ്ഞാൽ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ എന്താണെന്ന് അനുമാനിക്കാം. എല്ലാം സ്പൂണ് ഫീഡ് ചെയ്ത് കൊടുക്കുന്നതിന്റെ പ്രശ്നം ആണ്. ഡിപിഇപി ഒക്കെ വന്നപ്പോൾ കേരളത്തിൽ കുറച്ച് മാറ്റം വരും എന്ന് കരുതി. പക്ഷേ പഠിപ്പിക്കുന്നത് പഴേ ആൾക്കാർ തന്നെ ആണല്ലോ.

ഇന്റർവ്യൂ ഒക്കെ ഒരു പേരിനായി. എല്ലാം റെക്കമെൻഡേഷൻ വഴി ആണ്. ഇതുവരെ രണ്ട് ഇന്റർവ്യൂ വിളിച്ചതും ആരേലും അറിയുന്നവർ ഉള്ളത് കൊണ്ടായിരുന്നു. രണ്ടിലും ഞാൻ പോവാതിരുന്നത് കൊണ്ട് റെക്കമെൻഡ് ചെയ്തവർക്ക് അതൊരു വിഷമമായി. അത് കൊണ്ട് ആ വഴിക്ക് പോവേണ്ട എന്ന് വെച്ചപ്പോൾ ആരും വിളിക്കാതെയും ആയി.

മലയാളം ഡിജിറ്റൽ മാർക്കറ്റിംഗ് എന്നും പറഞ്ഞ് ഇതെന്തുവാ ഈ എഴുതി വെച്ചിരിക്കുന്നത്.

യൂറിൻ തെറാപ്പി ചെയ്യുന്ന ഒരാൾ പച്ചക്കറിക്ക് യൂറിയ ഇട്ടതിനെ എതിർത്ത് സംസാരിക്കുന്നത് കണ്ട് എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുക ആണ്. ചിരിക്കണോ അതോ കരയണോ 😬

മുട്ട പുഴുങ്ങാൻ പുതിയ രീതി ഇറ്റലിക്കാർ കണ്ടു പിടിച്ചിട്ടുണ്ട്. www.telegraphindia.com/life/periodi...

യുകെയിൽ ടിന്നിറ്റിസ് ട്രീറ്റ്മെന്റ് തുടങ്ങാൻ ഒരാൾ വെറും 3 വർഷമേ കാത്തിരിക്കേണ്ടതുള്ളൂ.